Connect with us

Gulf

ഫഹദ് രാജാവിന്റെ മകന്‍ കൊല്ലപ്പെട്ടെന്ന വാർത്ത സഉൗദി നിഷേധിച്ചു

Published

|

Last Updated

ജിദ്ദ: സഊദിയില്‍ നടക്കുന്ന അഴിമതിവേട്ടക്കിടെ സഊദി മുന്‍ ഭരണാധികാരി ഫഹദ് രാജാവിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സഊദി അറേബ്യ നിഷേധിച്ചു. അബ്ദുല്‍ അസീസ് രാജകുമാരന്‍ സുഖമായി ജീവിച്ചിരിക്കുന്നുവെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വരുന്ന എല്ലാ വാര്‍ത്തകളും അസംബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

അഴിമതി വിരുദ്ധ നടപടികള്‍ക്കിടെ അറസ്റ്റിന് ശ്രമിച്ചപ്പോള്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ കൊല്ലപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. സഊദിയില്‍ നിരവധി രാജകുമാരന്‍മാരെ അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ചയും കൂടുതല്‍ പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.