സാങ്കേതിക സര്‍വകലാശാലയില്‍ ഇയര്‍ ഔട്ട് സംവിധാനം തുടരാന്‍ തീരുമാനം

Posted on: November 8, 2017 7:10 pm | Last updated: November 9, 2017 at 9:25 am
SHARE

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇയര്‍ ഔട്ട് സംവിധാനം തുടരും. വിദ്യാഭ്യാസ മന്ത്രിയുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയിലാണ് വിഷയം ധാരണയായത്. ചില ഇളവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനും തീരുമാനിച്ചു.

ചര്‍ച്ചയില്‍ മൂന്ന് ക്രഡിറ്റുകള്‍ രണ്ടാക്കി ചുരുക്കാനും. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ചര്‍ച്ചയോടെ ഇടത് സംഘടനകള്‍ സമരം പിന്‍വലിച്ചു. എന്നാല്‍ മറ്റു സംഘടനകള്‍ സമരം തുടരുമെന്ന് അറിയിച്ചു