പിണറായിയും തോമസ് ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം കോടതിക്ക് അറിയില്ലെന്ന് കുമ്മനം

Posted on: November 8, 2017 6:49 pm | Last updated: November 8, 2017 at 6:49 pm
SHARE

തിരുവനന്തപരം: തോമസ് ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധം ഹൈക്കോടതിക്ക് അറിയാത്തത് കൊണ്ടാണ് മന്ത്രിക്ക് പ്രത്യേക പരിഗണനയോയെന്ന് ചോദക്കേണ്ടി വന്നതെന്ന് കുമ്മനം രാജശേഖരന്‍

തോമസ് ചാണ്ടിയുടെ പണച്ചാക്കിനു മുന്നില്‍ ആദര്‍ശത്തനോ,പാര്‍ട്ടി നയത്തനോ സ്ഥാനമില്ലെന്ന് പിണറായി വിജയന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്.

തോമസ് ചാണ്ടിയെ വെച്ചുപൊറുപ്പിക്കുന്നതോടെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ വികൃത മുഖമാണ് വെളിവായത്. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.