രഘുറാം രാജനെ എഎപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

Posted on: November 8, 2017 2:22 pm | Last updated: November 8, 2017 at 5:39 pm
SHARE

ന്യൂഡല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ട്ടി പട്ടികയില്‍.അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത വ്യക്തിയായിരുന്നു രഘുറാം രാജന്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഡല്‍ഹിയിലെ മൂന്ന് സീറ്റുകളിളാണ് എഎപിക്ക് മത്സരിക്കാവുന്നത്. ഇതില്‍ ഒന്നില്‍ രഘുറാം രാജനെ മത്സരിപ്പിക്കാനാണ് ആം ആദ്മി നീക്കം നടത്തുന്നത്. പാര്‍ട്ടിക്കാരും രാഷ്ട്രീയക്കാരുമല്ലാത്ത പ്രൊഫഷണലുകളെ മത്സരിപ്പിക്കാനാണ് ആംആദ്മി ഒരുങ്ങുന്നത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് രഘുറാം രാജന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 2018 ജനുവരിയിലാണ് ഡല്‍ഹിയിലെ രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്‌