രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച നോട്ട് നിരോധനം ബിജെപി സര്‍ക്കാര്‍ ആഘോഷിക്കുകയാണ് : ശശി തരൂര്‍

Posted on: November 8, 2017 4:54 pm | Last updated: November 8, 2017 at 8:44 pm
SHARE
ശശിതരൂര്‍

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തതെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം വരിനില്‍ക്കുന്നതിനിടക്കും ചികിത്സ നിഷേധിച്ചും 135 ജീവനുകളാണ് നോട്ടു നിരോധനത്തിന്റെ കാരണത്താല്‍ രാജ്യത്ത് പൊലിഞ്ഞത്. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കു പരിശോധിച്ചാല്‍ വെറും 0.0013 ശതമാനമാണ് തിരിച്ചെത്താതിരുന്നത് ബാക്കിയുള്ള മുഴുവനും തിരിച്ചെത്തി.

രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച ഈ നോട്ട് നിരോധനത്തെ ആഘോഷിക്കുകയാണ് ബിജെപി. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.