സോളാര്‍: പീഡനകേസുകള്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം

Posted on: November 8, 2017 4:38 pm | Last updated: November 8, 2017 at 7:39 pm

തിരുവനന്തപുരം:സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗീക പീഡന കേസുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം. നേതാക്കള്‍ പീഡിപ്പിച്ചെന്ന സരിതയുട പരാതിയില്‍ കേസെടുക്കാനാകില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധമാണ് നടന്നതെങ്കില്‍ എഫ് ഐ ആര്‍ റദ്ദാക്കാനുള്ള സാഹചര്യവും ഉണ്ടാക്കും. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അരിജിത് പസായത്ത് സര്‍ക്കാറിന് നല്‍കിയ നിയമോപദേശത്തിലാണ് ഇങ്ങനെ പറയുന്നത്.

ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തി കേസിനെക്കുറിച്ച് ബോധ്യപ്പെടുന്ന പക്ഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതല്‍ വേണമെന്നറിയിച്ച പസായത്ത്, അഴിമതിക്കേസില്‍ നടപടികള്‍ തുടരാമെന്നും വ്യക്തമാക്കി. ലൈംഗികബന്ധം സമ്മതപ്രകാരമെന്ന് വ്യാഖ്യാനം വന്നേക്കാം. എന്നാല്‍ ലൈംഗിക ബന്ധവും അഴിമതിയില്‍പ്പെടുമെന്ന വാദം നിലനില്‍ക്കും.