Connect with us

National

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് പരീക്ഷ മാറ്റിവെക്കാന്‍ വേണ്ടി; പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാന ഗുരുഗ്രാം റയാന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലക്കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. സംഭവത്തില്‍ അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സിബിഐ അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥി കുറ്റം സമ്മതിച്ചുവെന്നും പരീക്ഷമാറ്റിവെക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും സിബിഐ അറിയിച്ചു.

റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ സ്‌കൂള്‍ ബസ് ജീവനക്കാരനായിരുന്ന ആശോക് കുമാര്‍ ആയിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗുരുഗ്രാം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡനം നടത്താനുള്ള ശ്രമം ചെറുത്ത കുട്ടിയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. പോലീസ് കണ്ടെത്തല്‍ ചോദ്യം ചെയ്ത് അശോക് കുമാറിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പദ്യുമ്‌നന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ടത്.

Latest