നിമിഷ ഫാത്വിമയുടെ മാതാവ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു

Posted on: November 8, 2017 9:40 am | Last updated: November 8, 2017 at 11:33 am

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നു എന്നുകരുതുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്വിമയുടെ മാതാവ് ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയെ കണ്ടു. രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസിലെത്തിയാണ് ബിന്ദു രേഖ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബിന്ദു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകളും അവര്‍ രേഖ ശര്‍മക്ക് കൈമാറി. മകളെ കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കാണാതായ മകളേയും മരുമകനേയും പേരക്കുട്ടിയേയും ദൈവം തിരിച്ചുതരുമെന്നാണ് പ്രതീക്ഷയെന്ന് ബിന്ദു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.