തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍

Posted on: November 8, 2017 9:26 am | Last updated: November 8, 2017 at 10:09 am
SHARE

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ നിയന്ത്രണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഹിന്ദു ഐക്യവേദി നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ 4.30ന് ക്ഷേത്രനട തുറക്കുന്നതിന് മുമ്പ് വന്‍ പോലീസ് സംഘത്തിന്റെ കനത്ത സുരക്ഷാവലയത്തോടെ എത്തിയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി സി ബിജുവിന്റെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തത്.

നാട്ടുകാരുടെ കമ്മിറ്റി നടത്തിയിരുന്ന പാര്‍ഥസാരഥി ക്ഷേത്രം ഒരു പൊതുക്ഷേത്രമാണെന്നും ഇത് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് 2008 ല്‍ പി ശ്രീകുമാര്‍, ഉണ്ണി വാറനാട്ട്, സി എല്‍ സുമേഷ് തുടങ്ങിയവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് ക്ഷേത്രഭരണാവകാശം വിവാദമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here