Connect with us

Health

പകുതിയിലധികം ഇന്ത്യന്‍ സ്ത്രീകള്‍ക്കും അനീമിയ

Published

|

Last Updated

Anemia

മിലാന്‍: ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യയിലെ പകുതിയിലധികം സ്ത്രീകള്‍ പ്രസവകാലയളവില്‍ അനീമിയയാല്‍ ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. 2030ഓടെ സുസ്ഥിര വികസനം നേടുകയെന്ന ലക്ഷ്യം നേടാന്‍ അടിയന്തിരമായി ഇന്ത്യയിലെ ആഗോള പോഷകാഹാരമേഖലയില്‍ സംയോജിത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ച ഈ വര്‍ഷത്തെ ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ സ്വതന്ത്രമായി പോഷകാഹാര പഠനം നടത്തി എല്ലാ വര്‍ഷവും ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായം ലഭ്യമാകുന്ന രാജ്യങ്ങളിലെ അമ്മമാര്‍, നവജാത ശിശുക്കള്‍, കുട്ടികള്‍ എന്നിവരുടെ പോകാഹാരം, ഭക്ഷണവുമായി ബന്ധപ്പെട്ട പകരാത്ത രോഗങ്ങള്‍ എന്നിവയെ നിരീക്ഷിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

140 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യുല്‍പാദന കാലയളില്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്നുണ്ടാകുന്ന അനീമിയ മാതാവിനും കുഞ്ഞിനും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നുണ്ട്.

പോഷകാഹാരക്കുറവിനാല്‍ കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിന്റെ വലുപ്പം ഇല്ലാതിരിക്കുകയും തുടര്‍ന്ന് തലച്ചോറിന്റെ ശേഷിക്ക് തകരാറു സംഭവിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റൊന്ന് സ്ത്രീകളിലെ അമിത ശരീര ഭാരമാണ്. പോഷകാഹാരക്കുറവിനെത്തുടര്‍ന്നുള്ള ഈ മൂന്ന് കാര്യങ്ങും പഠനത്തിന് വിധേയമാക്കിയ 88 ശതമാനം രാജ്യങ്ങളിലും കണ്ടെത്തിയതായും റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നുണ്ട്.

---- facebook comment plugin here -----

Latest