കേരളത്തില്‍ മത്സരിച്ചാല്‍ കണ്ണന്താനം കൗണ്‍സിലര്‍പോലുമാകില്ലെന്ന് ബിജെപി എംഎല്‍എ

Posted on: November 7, 2017 10:11 pm | Last updated: November 7, 2017 at 10:11 pm
SHARE

ജയ്പുര്‍:അല്‍ഫോന്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍നിന്നു രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ ബിജെപി എംഎല്‍എ. ഘനശ്യാം തിവാരി രംഗത്ത്.

കണ്ണന്താനം പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രസ്താവന. ‘പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സ്വന്തം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനു നിന്നാല്‍ ഇവര്‍ എംഎല്‍എയോ കൗണ്‍സിലറോ പോലുമാകില്ലെന്നു തിവാരി പറഞ്ഞു

 

കോണ്‍ഗ്രസ് മത്സരിക്കാത്തതോടെ കണ്ണന്താനം രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച കണ്ണന്താനം എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കും. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 160 എംഎല്‍എമാരുണ്ട്. 24 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷം