Connect with us

National

നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു: മന്‍മോഹന്‍ സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വീണ്ടു വിചാരവുമില്ലാത്ത നടപടിയായിരുന്നു നോട്ട് അസാധുവാക്കലും ജിഎസ്ടിയുമെന്ന്് ധനകാര്യ വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്. നോട്ട് നിരോധനമെന്നത് സംഘടിത കൊള്ളയും നിയമവിധേയമായ പിടിച്ചുപറിയുമാണ്. നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും കറുത്ത ദിനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ അല്ലാതെ ലോകത്തില്‍ വേറൊരിടത്തും 86 ശതമാനം കറന്‍സിയും പിന്‍വലിക്കുന്നരീതിയിലുള്ള പദ്ധതി നടപ്പാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷ്യം പോലും നേടാനായില്ല. സൂറത്തിലെ ടെക്‌റ്റൈല്‍സ് രംഗത്ത് മാത്രം നോട്ട് നിരോധനത്തെ തുടര്‍ന്ന് 21,000പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്നും മന്‍മോഹന്‍ കൂട്ടിച്ചെര്‍ത്തു.

നോട്ട് അസാധുവാക്കലെന്ന ദുരന്തസമാനമായ ഒരു തീരുമാനം രാജ്യത്ത് നടപ്പിലാക്കിയിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്. ഇവ രണ്ടും ചെറുകിട സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചുവെന്നും മന്‍മോഹന്‍ പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റേയും നോട്ട് നിരോധന വാര്‍ഷികത്തിന്റേയും പശ്ചാത്തലത്തില്‍ അഹമ്മദാബാദില്‍ വ്യാപാരികളെ പങ്കെടുപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം.

 

Latest