കശ്മീരില്‍ നിന്നും 36.5 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തെന്ന് എന്‍ഐഎ

Posted on: November 7, 2017 7:46 pm | Last updated: November 8, 2017 at 9:27 am

ഡല്‍ഹി :കശ്മീരില്‍ 36.5 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തെന്ന് എന്‍ഐഎ. ഭീകര്‍ക്കു സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് കോടികളുടെ അസാധുനോട്ട് പിടികൂടിയെന്ന വളിപ്പെടുത്തലുകളുമായി എന്‍ഐഎ രംഗത്തെത്തിയത്.
ഒന്‍പതു പേരെ അറസ്റ്റ് ചെയ്തതായും എന്‍ഐഎ പറയുന്നു. എന്നാല്‍ അറസ്റ്റ് ചെയ്തവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങല്‍ ഏജന്‍സി പുറത്തു വിട്ടിട്ടില്ല. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായമ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കശ്മീരിലെ വ്യാവസായികളേയും വിഘടനവാദികളേയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാശ്മീര്‍ , ദില്ലി എന്നീവിടങ്ങളില്‍ വ്യാപക റെയ്ഡ് നടത്തിയിരുന്നു.

നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷം പിന്നീടുമ്പോഴും പ്രതിപക്ഷത്തിന് അവരുടെ നിലപാടില്‍ മാറ്റമില്ല. ഈ അവസരത്തില്‍ എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍.