Connect with us

National

കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷം തടയാനാകില്ല: ഹൈക്കോടതി

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ നവംബര്‍ പത്തിന് നടക്കുന്ന ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ തടയാനാകില്ലെന്ന് ഹൈക്കോടതി. കൊടക് ജില്ലയിലെ ടിപ്പു ജയന്ത്രി ആഘോഷം തടയണമെന്ന് കാണിച്ച് കെ പി മഞ്ജുനാഥ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

2015ല്‍ ഇവിടെ നടന്ന ജയന്തി ആഘോഷം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതിനാല്‍ ഇത്തവണ ആഘോഷം അനുവദിക്കരുത് എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആഘോഷത്തിന് എതിരെ ബിജെപി – സംഘ് പരിവാര്‍ ശക്തികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

Latest