തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

Posted on: November 7, 2017 4:44 pm | Last updated: November 7, 2017 at 4:44 pm
SHARE

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുവഴി ഓണ്‍ലൈനായി സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ കഴിയും. ഷി-ബോക്‌സ് (SHe-box – sexual harrassment electronic box ) എന്ന സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ – ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക.

ഓണ്‍ലൈനായി സമര്‍പ്പിക്കപ്പെടുന്ന പരാതികള്‍ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സമിതി പരിശോധിക്കും. ശേഷം ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഇത് കൈമാറുകയും ചെയ്യും. പത്തിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കല്‍ നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here