Connect with us

National

അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസ് എംബസി വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ഡല്‍ഷിയീല്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പിഎം 2.5 ആയി ഉയര്‍ന്നിട്ടുണ്ട്. അപകടകരമായ ഉയരത്തിലാണ് ഇത് എത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഡല്‍ഹി നഗരം എപ്പോഴും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഗ്യാസ് ചേംബറായി മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു. സമീപ സംസ്ഥാനങ്ങളില്‍ ധാന്യം കത്തിക്കുന്നതാണ് ഇതിന് കാരണമെന്നും ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.