ട്രംപിന് നേരെ അശ്ലീല ആംഗ്യം; യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Posted on: November 7, 2017 4:11 pm | Last updated: November 7, 2017 at 4:11 pm
ട്രംപിൻെറ വാഹന വ്യൂഹത്തിന് നേരെ അശ്ലീല ആംഗ്യം കാണിക്കുന്ന സ്ത്രീ. ചിത്രം – ട്വിറ്റർ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍് ഡൊണാള്‍ഡ് ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ അശ്ലീല ആംഗ്യം കാണിച്ച് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അക്കിമ എല്‍സി കമ്പനിയിലെ മാര്‍ക്കറ്റിംഗ് ഓഫീസറായിരുന്ന ജൂലി ബ്രിക്‌സ്മാന്‍ എന്ന യുവതിയെ ആണ് പിരിച്ചുവിട്ടത്.

ഒക്‌ടോബര്‍ 28നാണ് സംഭവം. ഗോള്‍പ് ക്ലബിന് സമീപത്തുള്ള റോഡിലൂടെ ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ സൈക്കിളില്‍ പോകുകയായിരുന്ന സ്ത്രീ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. സംഭവം എഎഫ്പി ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു. ഇത് പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

ട്രംപിനെ കണ്ടപ്പോള്‍ തനിക്ക് രക്തം തിളച്ചുവെന്നും അതിനാലാണ് ആംഗ്യം കാണിച്ചതെന്നും യുവതി പറഞ്ഞു. ട്രംപിനെ കണ്ടാല്‍ ഇനിയും ഇത് ആവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.