നോട്ട് നിരോധനത്തിന് ശേഷം കാശ്മീരിൽ കല്ലേറ് കുറഞ്ഞു: അരുണ്‍ ജയ്റ്റ്‌ലി

Posted on: November 7, 2017 4:02 pm | Last updated: November 8, 2017 at 8:05 am

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ജമ്മു കാശ്മീരില്‍ കല്ലേറ് കുറഞ്ഞുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പണത്തിന്റെ വരവ് കുറഞ്ഞതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ബ്ലോഗിലാണ് നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ എണ്ണി മന്ത്രി ലേഖനം പോസ്റ്റ് ചെയ്തത്.

നോട്ട് പിന്‍വലിച്ചതിന് ശേഷം കാശ്മീരില്‍ പ്രതിഷേധ പ്രകടനങ്ങളുടെ കല്ലേറും നടക്കുന്നത് വളെ കുറഞ്ഞു. ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളില്‍ നക്‌സല്‍ പ്രവര്‍ത്തങ്ങളിലും കുറവുണ്ടായി – ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധനത്തോടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് കൂടുതല്‍ സുതാര്യത കൈവന്നിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ ചിലര്‍ക്ക് ഇപ്പോള്‍ കാണാന്‍ കഴിയില്ല. എന്നാല്‍ അടുത്ത തലമുറ 2016 നവംബറിന് ശേഷമുള്ള കാലത്തെ അഭിമാനപുരസ്സരമാകും ഓര്‍ക്കുകയെന്നും ബ്ലോഗില്‍ പറയുന്നു.