വെഞ്ഞാറമൂട്ടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്

Posted on: November 7, 2017 11:32 am | Last updated: November 7, 2017 at 4:04 pm

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്കേറ്റു. തേമ്പാമ്മൂട്ടിലാണ് അപകടം നടന്നത്.

കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് അപകടത്തില്‍പെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.