Connect with us

Palakkad

ഇന്നസെന്റത്തി; നര്‍മത്തില്‍ ചാലിച്ച അനുഭവ കഥകളുമായി

Published

|

Last Updated

ഒറ്റപ്പാലം: അര്‍ബുദത്തിന്റെ വേദന അറിഞ്ഞതിനാലാണ് എം പിആയ ഉടനെ അഞ്ച് സ്ഥലത്ത് സൗജന്യ മാമ്മോഗ്രാം ആരംഭിച്ചതെന്ന് ഇന്നസെന്റ് എം പി.
മൂന്ന് കോടിരൂപ ഇതിന് വിനിയോഗിച്ചെന്നും ഇന്നസെന്റ് പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ നൂതന സംരംഭമായ അര്‍ബുദ രോഗനിര്‍ണയ കീമോതെറാപ്പി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരമോ, രണ്ടായിരമോചെലവഴിച്ച് സാധാരണക്കാരാരും മമ്മോഗ്രാം ടെസ്റ്റ് നടത്തില്ലെന്നും സൗജന്യമായി ലഭിക്കുമ്പോള്‍ മാത്രമേ അവരതിന് തയ്യാറാകൂ എന്നും അദ്ദേഹം പറഞ്ഞു. നര്‍മത്തില്‍ ചാലിച്ച അനുഭവകഥകള്‍ കൊണ്ട് സദസ്സിനെ അദ്ദേഹം കൈയിലെടുത്തു.

പി ഉണ്ണി എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എം പി പദ്ധതി പ്രഖ്യാപനം നടത്തി.ദേശീയ ആരോഗ്യദൗത്യം ഡി പി എം ഡോ രചന ചിദംബരം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ ശിവരാമന്‍,നഗരസഭ ഉപാധ്യക്ഷ കെ രത്‌നമ്മ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ കെബി ശശികുമാര്‍, ഇ പ്രഭാകരന്‍, സുജി വിജയന്‍, ടി ലത, ബി സുജാത, ഡി എം ഒ കെ പി റീത്ത, മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. സതീഷ് തുടങ്ങി വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി സ്വാഗതവും, ആശുപത്രി സൂപ്രണ്ട് ഡോ. വി കെ പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. എം ബി രാജേഷ് എം പിയുടെ ഫണ്ട് ഉപയോഗിച്ച്, എന്‍ എച്ച് എമ്മിന്റെയും,ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ അഞ്ച് കോടിരൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് നടന്നത്. മാമ്മോഗ്രാം, സി ടി സ്‌കാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച് പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

 

Latest