Connect with us

Malappuram

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അഞ്ച് കോടിയുടെ വിദ്യാഭ്യാസ പദ്ധതികള്‍ അവതാളത്തില്‍

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച വിദ്യാഭ്യാസ പദ്ധതികളെല്ലാം അവതാളത്തില്‍. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നിശ്ചയിച്ച് ഡി പി സി അംഗീകാരം നേരത്തെ ലഭിച്ച എട്ട് പ്രോജക്റ്റുകളുടെ നിര്‍വഹണം സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് മാസം പിന്നിട്ടിട്ടും യാതൊരു തുടര്‍ നടപടികളും എടുത്തിട്ടില്ല.

2.06 കോടി രൂപയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങ ള്‍ വിദ്യാഭ്യാസ വകുപ്പിന് ജില്ലയില്‍ നാഥനില്ലാത്തതിനാല്‍ മുടങ്ങി കിടക്കുകയാണ്. ഡെപ്യൂട്ടി ഡയറക്ടറെ യാതൊരു ആവശ്യവുമില്ലാതെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിട്ട് നാല് മാസം കഴിഞ്ഞു. ഇതുവരെ പകരക്കാരന്‍ എത്തിയിട്ടില്ല. ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴ് പദ്ധതികള്‍ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍ ഇതുവരെ പരിശോധന നടത്തി അംഗീകരം നല്‍കിയിട്ടില്ല.
2.97 കോടി രൂപയുടെ പദ്ധതികളാണിവ. മാസങ്ങളോളമായി ഈ പ്രോജക്ടുകള്‍ പരിശോധനക്കായി ഓണ്‍ലൈനില്‍ ഡി പി ഐക്ക് അയച്ച് കൊടുത്തിട്ട്. ഒരു ദിവസം രണ്ട് തവണ എന്ന തോതില്‍ കഴിഞ്ഞ നാല് മാസം അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ച് ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു അനക്കവുമുണ്ടായിട്ടില്ല. ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ വിജയഭേരി വിദ്യാഭ്യാസ പദ്ധതി നടപ്പാക്കേണ്ടതില്ല എന്ന കുറിപ്പോടെ ഡി പി ഐ മടക്കുകയാണ് ചെയ്തത്. ഇതിനെതിരെ കോ-ഓഡിനേഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കി അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്.