എസ് വൈ എസ് ആദര്‍ശ സമ്മേളനം ഡിസംബര്‍ 15ന് ആരംഭിക്കും

Posted on: November 7, 2017 10:20 am | Last updated: November 7, 2017 at 10:34 am
SHARE

കോഴിക്കോട്: ‘തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറ് ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു.
പരമ്പരാഗതമായി ആചരിച്ചു വരുന്ന ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ കര്‍മ്മങ്ങളെ ബഹുദൈവ ആരാധനയും അന്ധവിശ്വാസവുമായി മുദ്രകുത്തുന്ന സലഫിസത്തിന്റെ കുപ്രചാരണങ്ങള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഭീകരതയുടെയും തീവ്രവാദത്തിന്റെയും വക്താക്കളായി അറിയപ്പെടുന്ന സലഫികള്‍ കേരളത്തില്‍ മുസ്‌ലിം സമൂഹത്തിനെ മതപരമായും സാംസ്‌കാരികമായും നശിപ്പിച്ചതിന്റെ നൂറ് കൂട്ടം ജീവിക്കുന്ന ഉദാഹരണങ്ങള്‍ ക്യാമ്പയിനിന്റെ ഭാഗമായി സമൂഹത്തെ ബോധിപ്പിക്കും.

ക്യാമ്പയിന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്‍മാരുടെ പഠനശിബിരം ഈ മാസം പതിനൊന്നിന് കാലത്ത് പത്ത് മുതല്‍ വൈകീട്ട് നാലു വരെ യൂത്ത് സ്‌ക്വയറിലെ എക്‌സിക്യുട്ടീവ് ഹാളില്‍ നടക്കും. സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ഈ മാസം 25ന് ശനിയാഴ്ച ചേരും. ഇതു സംബന്ധമായി ചേര്‍ന്ന ക്യാബിനറ്റില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹാ സഖാഫി തളീക്കര, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപ്പള്ളി, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് സാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക എന്നിവര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here