Connect with us

National

നവ ഉദാരവത്കരണം: പ്രതിസന്ധിയിലായത് തൊഴിലാളി വര്‍ഗം: ഇ ടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് നവ ഉദാരവത്കരണത്തിന്റെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവിച്ചത് തൊഴിലാളി വര്‍ഗമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഉദാരവത്കരണം നടപ്പാക്കിയത് യു പി എ സര്‍ക്കാറിയിരുന്നുവെങ്കിലും അവര്‍ തൊഴിലാളി വര്‍ഗങ്ങളെക്കൂടി പരിഗണിച്ചിരുന്നു. എന്നാല്‍, നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തൊഴിലാളി വിരുദ്ധമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും നല്ല തൊഴില്‍നയമുള്ള രാജ്യമാണ് ഇന്ത്യ എങ്കിലും തൊഴിലാളിയുടെ തൊഴില്‍സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ട നയമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്. ജി എസ് ടി നടപ്പാക്കിയതുമൂലമുള്ള പ്രശ്നവും നോട്ട് നിരോധനവും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും നിരവധിപേരുടെ തൊഴില്‍ ഇല്ലാതാക്കുകയും ചെയ്തുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ എസ് ടി യു നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന അദ്ദേഹം.

 

Latest