Kerala
സാധാണക്കാരായ ഉപഭോക്താക്കള്‍ക്ക് ദീപം പ്ലാനുമായി ബി എസ് എന്‍ എല്‍
തിരുവനന്തപുരം: ബി എസ് എല്‍ എല്ലിന്റെ സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ദീപം പ്ലാനിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് ബി എസ് എന്‍ എല്‍ കേരള ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള ടെലികോം സര്‍ക്കില്‍ സി ജി എം ഡോ. പി റ്റി മാത്യു ഐ ടി എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ഡോ. എസ് ജ്യോതിശങ്കര്‍ ഐ ടി എസ് പദ്ധതി വിശദീകരിച്ചു.
സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബി എസ ്എന്‍ എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 ശതമാനം ഉപഭോക്താക്കള്‍ ഡാറ്റാ ഉപയോഗിക്കുന്നില്ല. 79 ശതമാനം ഫോണ്‍ വിളിക്കുന്നതിന് വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ് ജ്യോതിശങ്കര്‍ അറിയിച്ചു.
ദീപം പ്ലാനില്‍ രാജ്യമെമ്പാടും ബി എസ് എന്‍ എല്ലിലേക്ക് സെക്കന്‍ഡിന് ഒരു പൈസയും, മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് (റോമിംഗ് ഉള്‍പ്പെടെ) 1.2 പൈസയുമാണ്. 180 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എസ് എം എസിന് കേരളത്തിനകത്തുള്ള നെറ്റ് വര്‍ക്കുകളില്‍ 25 പൈസയും കേരളത്തിന് പുറത്ത് 38 പൈസയുമാണ്. 44 രൂപയുടെ പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ 20 രൂപയുടെ ടോക് വാല്യവും, 500 എം ബി ഡാറ്റയും ലഭിക്കും.(30 ദിവസം വാലിഡിറ്റി).
ചടങ്ങില്‍ കേരള ടെലികോം സര്‍ക്കിള്‍ ഫിനാന്‍സ് പി ജി എം. കെ കുളന്തവേല്‍ സ്വാഗതവും മൊബൈല്‍ ഓപ്പറേഷന് ജനറല്‍ മാനേജര്‍ കെ സത്യമൂര്‍ത്തി നന്ദിയും പറഞ്ഞു.