രാഷ്ട്രീയ പാർട്ടി ഇല്ല; പിറന്നാൾ സമ്മാനമായി കമൽ ഹാസൻെറ ആപ്പ്

Posted on: November 7, 2017 9:08 am | Last updated: November 7, 2017 at 7:50 pm
SHARE

ചെന്നൈ: തമിഴ് സിനിമാതാരം കമല്‍ഹാസന്റെ അറുപത്തി മൂന്നാം പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹം പുതിയ രാഷ്ട്രീ്യ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിട. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് പകരം ജനങ്ങളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന മൊബെെൽ ആപ്ലിക്കേഷൻ അദ്ദേഹം പുറത്തിറക്കി. ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിയ്ക്കാനും ഇതിലൂടെ കഴിയും. മയ്യംവിസിൽ (#maiamwhistle) എന്നാണ് ആപ്പിൻെറ പേര്.

ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് പിറന്നാൾ ആഘോഷം. പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അതിന് മുന്നോടിയായി ജനങ്ങളുമായി സംവദിക്കുകയാണെന്നും കമല്‍ ഏറ്റവുമൊടുവില്‍ നടന്ന ആരാധകസംഗമത്തിലും പ്രഖ്യാപിച്ചിരുന്നു.

ജെല്ലിക്കട്ട് സമരകാലത്ത് ശക്തമായ രാഷ്ട്രീയപ്രസ്താവനകളുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കളിപ്പാവയായ അണ്ണാ ഡിഎംകെയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കമല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയം പഠിയ്ക്കാനെന്നു തന്നെ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കമല്‍ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here