Connect with us

National

മൂന്നാം ലിംഗക്കാരിക്ക് അവഗണന; വ്യോമയാന മന്ത്രാലയത്തിന് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്നാം ലിംഗക്കാരിയായതിനാല്‍ എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്ര്യൂ ജോലി നല്‍കിയില്ലെന്ന പരാതിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും എയര്‍ ഇന്ത്യക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭിന്നലിംഗക്കാരിയായ ശാനവി പൊന്നുസ്വാമി സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ച് നോട്ടീസ് അയച്ചത്. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്ര്യൂ ജോലിക്ക് അപേക്ഷിക്കുകയും പരീക്ഷയില്‍ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും താന്‍ മൂന്നാം ലിംഗകാരിയാതുകൊണ്ടാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിതാതിരുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി സമര്‍പ്പിച്ചിരുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ശാനവി പൊന്നുസ്വാമി ഗ്ലോബല്‍ സര്‍വീസ് കമ്പനിയായ സുതര്‍ലാന്‍ഡിലും എയര്‍ ഇന്ത്യയില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലും ജോലി ചെയ്തിരുന്നു. പിന്നീട് ശസത്രക്രിയ നടത്തി സ്ത്രീ ലിംഗം സ്വീകരിക്കുകയും എയര്‍ ഇന്ത്യല്‍ ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ ഭിന്നലിംഗക്കാരിയായതിനാല്‍ തന്നെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്നും ഒഴിവുകള്‍ സ്ത്രീകള്‍ക്ക് മാത്രമായിരുന്നുവെന്നുമാണ് പരാതിക്കാരിക്ക് ലഭിച്ച മറുപടി. നാല് തവണ ശ്രമങ്ങള്‍ നടത്തി ഇന്റര്‍വ്യൂ അടക്കമുള്ള പരീക്ഷകള്‍ നന്നായി പ്രകടനം നടത്തിയെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല.