പരിസ്ഥിതി സംരക്ഷണത്തിന് എണ്ണക്കമ്പനികളുടെ സൈക്ലോത്തോണ്‍

Posted on: November 7, 2017 12:30 am | Last updated: November 6, 2017 at 11:12 pm
SHARE
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടന്ന സൈക്ലോത്തോണില്‍
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൈക്കിള്‍ ചവിട്ടുന്നു

ന്യൂഡല്‍ഹി: ‘ഹരിത പരിസ്ഥിതി സംരക്ഷണം’ എന്ന ലക്ഷ്യത്തോടെ എണ്ണക്കമ്പനികളുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ 76 സൈക്ലോത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എണ്ണ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഒരു ദിവസം പെട്രോളും ഡീസലും ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് സൈക്ലോത്തോണ്‍. ഇതിന്റെ മുന്നോടിയായി ന്യൂഡല്‍ഹിയില്‍ നടന്ന സാക്ഷം പെഡല്‍ സൈക്ലോത്തോണില്‍ എലൈറ്റ് പുരുഷ വിഭാഗത്തില്‍ സത്ബീര്‍ സിംഗും വനിതാ വിഭാഗത്തില്‍ ടി മനോരമാ ദേവിയും വിജയികളായി.

പെട്രോളിയം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്‍, ഐ ഒ സി എല്‍, ബി പി സി എല്‍, എച്ച് പി സി എല്‍, ഒ എന്‍ ജി സി, ഗെയ്ല്‍, ഓയില്‍, എം ആര്‍ പി എല്‍, സി പി സി എല്‍ എന്‍ ആര്‍ എല്‍, ഐ ജി എല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
എണ്ണ വ്യവസായ മേഖലയിലുള്ളവര്‍, കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി 5000 ഓളം പേര്‍ സൈക്ലോത്തോണില്‍ പങ്കെടുത്തു. കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഫഌഗ് ഓഫ് ചെയ്തു. നടന്‍ ഫര്‍ഹാന്‍ അക്തര്‍ പങ്കെടുത്തു.