48 ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റാകും; 75 രൂപവരെ ചാര്‍ജ് വര്‍ധന

Posted on: November 6, 2017 9:32 pm | Last updated: November 6, 2017 at 9:32 pm
SHARE

ന്യൂനപക്ഷം: രാജ്യത്ത് 48 ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ച് റെയില്‍വേ പരോക്ഷ നിരക്കു വര്‍ധന നടപ്പിലാക്കുന്നു. ഇതോടെ സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്യുന്നതിന് 30 രൂപ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് എന്ന നിലയില്‍ അധികമായി നല്‍കേണ്ടിവരും. സെക്കന്‍ഡ്, തേര്‍ഡ് എ സി ടിക്കറ്റുകള്‍ക്ക് 45, 75 രൂപ വീതവും അധികം നല്‍കണം.

എന്നാല്‍ ഈ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് വര്‍ധിക്കുക. ഫലത്തില്‍ യാത്രാസമയത്തില്‍ കാര്യമായ നേട്ടം ഇല്ലാതെതന്നെ ഈ ട്രെയിനുകള്‍ക്ക് കൂടിയ ചാര്‍ജ് നല്‍കേണ്ട സ്ഥിതിയാണുണ്ടാവുക.

 

LEAVE A REPLY

Please enter your comment!
Please enter your name here