സോളാര്‍; അന്വേഷണം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം

Posted on: November 6, 2017 8:48 pm | Last updated: November 7, 2017 at 9:11 am
SHARE

തിരുവനന്തപുരം: ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിനുമേല്‍ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമനടപടികള്‍ തുടരാമെന്ന് നിയമോപദേശം. സുപ്രീം കോടതി മുന്‍ ജഡ്ജിയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് അരിജിത് പസായത്താണ് സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിയമോപദേശം നല്‍കിയത്.

നവംബര്‍ ഒമ്പതിന് നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ നിയമോപദേശം ലഭിക്കുന്നത്. സോളാര്‍ കേസില്‍ ജുഡിഷ്യല്‍ കമ്മിഷന്റെ അന്വേഷണത്തിനായി നിശ്ചയിച്ച ടേംസ് ഒഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങള്‍ അന്വേഷിക്കാമോ എന്ന കാര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.