Connect with us

Gulf

ഖത്വറിന്റെ സഹായ പദ്ധതികളെ പ്രശംസിച്ച് യു എന്‍ പ്രതിനിധി

Published

|

Last Updated

ദോഹ: മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഖത്വര്‍ നടത്തുന്ന വിവിധ പദ്ധതികളെ പ്രശംസിച്ച് യു എന്‍ സെക്രട്ടറി ജനറലിന്റെ മാനവിക പ്രതിനിധി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖി. “ഒരു കുഞ്ഞിനെ പഠിപ്പിക്കൂ” അടക്കമുള്ള എജുക്കേഷന്‍ എബവ് ആള്‍ ഫൗണ്ടേഷന്റെ പദ്ധതികളെയും സംഘര്‍ഷ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ പ്രചാരണത്തില്‍ അവയുണ്ടാക്കുന്ന പ്രതിഫലനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ക്യസ്റ്റ്, 20 ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്ന സിലാടെക്, റീച്ച് ഔട്ട് ടു ഏഷ്യ അടക്കമുള്ള സംരംഭങ്ങളെയും അദ്ദേഹം ക്യു എന്‍ എക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശംസിച്ചു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കുന്നതും സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുന്നതുമായ പ്രധാന രാജ്യമാണ് ഖത്വര്‍. സുഡാനിലെ ദര്‍ഫുര്‍ സമാധാന കരാര്‍ ഇതിന് തെളിവാണ്. ഈ വര്‍ഷം 37 രാജ്യങ്ങളിലാണ് ദുരിതം ബാധിച്ചത്. ഇവയില്‍ അധികവും അറബ് രാജ്യങ്ങളിലാണ്. 25 മാനവിക പ്രതികരണ പദ്ധതികള്‍, അഭയാര്‍ഥികള്‍ക്കുള്ള നാല് മേഖലാ പ്രതികരണ പദ്ധതികള്‍, അഞ്ച് അടിയന്തര അഭ്യര്‍ഥന തുടങ്ങിയവ നടപ്പാക്കുകയാണ്. ഇതിനായി 23.5 ബില്യന്‍ ഡോളര്‍ ആവശ്യമാണ്. ഇതുവരെ 6.2 ബില്യന്‍ ഡോളറാണ് സമാഹരിച്ചത്. സഹായം ആവശ്യമുള്ള 141.1 മില്യന്‍ ജനങ്ങളില്‍ 26 ശതമാനത്തിന് ഇത് എത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.