Connect with us

National

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ജമ്മു കശ്മീര്‍: ചെനാബ് നദിക്ക് കുറുകെ രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിന്റെ കമാനം ഉദ്ഘാടനം ചെയ്തു. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം നിര്‍മിക്കുന്നത്. 359 മീറ്ററാണ് ഉയരം. ഇഫല്‍ ഗോപുരത്തേക്കാള്‍ 30 മീറ്റര്‍ ഉയരം കൂടുതലാണ്.

1.3 കി.മീ നീളമുള്ള പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പകുതിയിലേറെ ജോലികള്‍ പൂര്‍ത്തിയായി. 1300 ജോലിക്കാരും 300 എന്‍ജിനീയര്‍മാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്യുന്നു.

2004ലാണ് പാലത്തിന്റെ പണി ആരംഭിക്കുന്നത്. എന്നാല്‍ 2008ല്‍ പണി നിര്‍ത്തിവെച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോള്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാമെന്ന നിബന്ധനയില്‍ പണി പുനരാരംഭിച്ചു. 2019 മേയില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ എന്‍ജിനിയറിങ് ബോര്‍ഡ് അംഗം എം.കെ.ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു

Latest