രാത്രികാല ജോഗേഴ്‌സിന് എല്‍ ഇ ഡി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

Posted on: November 6, 2017 7:51 pm | Last updated: November 6, 2017 at 7:51 pm
SHARE

ദുബൈ: രാത്രികാലത്ത് പൊതുസ്ഥലങ്ങളില്‍ ജോഗിംഗ് വ്യായാമമുറകളില്‍ ഏര്‍പെടുന്നവരുടെ സുരക്ഷ ലക്ഷ്യമിട്ട് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ ഉത്പന്ന നിര്‍മാതാക്കളായ സാക്ക് ലൈഫ് അത്യാധുനിക സേഫ്റ്റി സംവിധാനങ്ങളുള്ള എല്‍ ഇ ഡി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് പുറത്തിറക്കി.

ദുബൈ കേന്ദ്രമായ കാമോന്‍ ഇന്റര്‍നാഷനലിന്റെ ആഗോള ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ സാക്ക് ലൈഫാണ് ഫയര്‍ ഫ്‌ളൈ എന്ന പേരില്‍ എല്‍ ഇ ഡി ബ്ലൂടൂത്ത് വെളിച്ചം വിതറുന്ന ഈ റീചാര്‍ജബിള്‍ ഹെഡ്‌സെറ്റ് വിപണിയില്‍ എത്തിച്ചത്.

ദുബൈ ഫിറ്റ്‌നസ് ചലഞ്ച് നടക്കുന്ന ഈ വേളയില്‍ ആരോഗ്യ സംരക്ഷണ വ്യായാമ മുറികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാവുമെന്നു സാക്ക് ലൈഫ് മേധാവി കരണ്‍ സൈനി പറഞ്ഞു. രാത്രികാലങ്ങളില്‍ ഓടുന്നവര്‍ക്കു, ഇരുളില്‍ വര്‍ധിത കാഴ്ച ഉറപ്പാക്കി വാഹനങ്ങളില്‍ നിന്ന് മതിയായ സുരക്ഷ നല്‍കും ഈ ഉപകരണം.

LEAVE A REPLY

Please enter your comment!
Please enter your name here