രാഷ്ട്രീയക്കളി നിര്‍ത്തി സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കൂ; മോദിയോട് മന്‍മോഹന്‍ സിങ്

Posted on: November 6, 2017 7:30 pm | Last updated: November 7, 2017 at 9:11 am

ന്യുഡല്‍ഹി: രാജ്യത്തെ സാമ്പത്തി രംഗം ദിനംപ്രതി കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തികൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം വരാനിരിക്കുന്ന അവസരത്തിലാണ് മന്‍മോഹന്‍ സിങിന്റെ പ്രതികരണം. നോട്ട് നിരോധനം തീര്‍ത്തും മണ്ടത്തരമായിരുന്നെന്നും ഇത് നരേന്ദ്ര മോദി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം കണ്ടെത്തുന്നതിനാണ് നോട്ടുനിരോധനമെന്ന സര്‍ക്കറിന്റെ വാദം ഉദ്ദേശിച്ച ഫലം കണ്ടെത്താനാകാത്തതില്‍ തന്നെ ഇത് പരാജയമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.