Connect with us

Gulf

ദ്വീപിലെ ദേശീയ പതാക ഗിന്നസ് റെക്കോര്‍ഡിനോളം ഉയര്‍ന്നു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ കോര്‍ണിഷിലുള്ള ഫ്‌ളാഗ് ഐലന്‍ഡില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ പതാക ഗിന്നസ് റെക്കോര്‍ഡിലേക്ക്. യു എ ഇ ദേശീയ പതാക ദിനാചരണങ്ങളുടെ ഭാഗമായി ഉയര്‍ത്തിയ പതാകയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്.

70 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള പതാക ഏറ്റവും വലിയ സ്തൂപത്തില്‍ സ്ഥാപിച്ചതെന്ന ഖ്യാതി നേടിയിട്ടുണ്ട്. ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ വ്യത്യസ്ത പരിപാടികളും മറ്റും അരങ്ങേറിയിരുന്നു. ദേശീയ ദിനാഘോഷ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍.

പതാക ദ്വീപിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് നേട്ടം ഒരു നാഴികക്കല്ലാണ്. യു എ ഇയുടെ ഉയര്‍ച്ച സൂചിപ്പിക്കുന്നതില്‍ ആഗോളതലത്തില്‍ പ്രത്യേകമായ ഒരിടം നേടുന്നതില്‍ പതാക ദ്വീപിന്റെ ഈ നേട്ടത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ടെന്ന് ഫ്‌ളാഗ് ഐലന്‍ഡ് മാനേജര്‍ ഖുലൂദ് അല്‍ ജുനൈബി പറഞ്ഞു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സ്ഥാനാരോഹണത്തെ സ്മരിക്കുന്നതിനാണ് ഡേ ആഘോഷിക്കുന്നത്. ധിഷണാപരമായ നേതൃപാടവം കൊണ്ട് യു എ ഇയെ ലോകത്തിന്റെ നെറുകെയില്‍ എത്തിക്കുന്നതിന് ശ്രമിക്കുന്ന ഭരണാധികാരികളുടെ പ്രശസ്തി സൂചിപ്പിക്കുന്ന വിധത്തിലാണ് പതാക ദ്വീപ് ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

Latest