Connect with us

Books

ഒന്‍പത് വയസുകാരിയുടെ പുസ്തകം പ്രകാശനം ചെയ്തു

Published

|

Last Updated

രാജ്യാന്തര പുസ്തകോത്സവത്തില്‍ ഒന്‍പത് വയസുകാരിയായ ജസ്റ്റീന ജിബിന്റെ “മൈ ഇമാജിനറി വേള്‍ഡ്” എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകോത്സവ വേദിയിലെ ലിറ്ററേച്ചര്‍ ഫോറത്തില്‍ നടന്ന ചടങ്ങില്‍ എന്‍ ടി വി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ ദുബൈ ആംലെഡ് സ്്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. വര്‍ഗീസ് പുതുശ്ശേരിക്ക് നല്‍കിയാണ് മൈ ഇമാജിനറി വേള്‍ഡ് പ്രകാശനം ചെയ്തത്. 38 പേജുകളിലായി ഒന്‍പത് ചെറുകഥകളും മൂന്ന് കവിതകളും അടങ്ങുന്നതാണ് മൈ ഇമാജിനറി വേള്‍ഡ്.

ഏഴാം വയസുമുതല്‍ ആണ് ജസ്റ്റീന എഴുതി തുടങ്ങിയത്. ഇക്കാലയളവില്‍ നടത്തിയ ഇരുപത്തിയഞ്ചോളം രചനകളില്‍ നിന്നും തിരഞ്ഞെടുത്ത കഥകളും കവിതകളുമാണ് പുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നേരത്തെ തന്നെ മൈ ഇമാജിനറി വേള്‍ഡ് പുറത്തിറക്കിയിരുന്നു. എറണാകുളം സ്വദേശികളായ ജിബന്‍ കുര്യന്റെയും ജസ്റ്റിന്റ ജിബിന്റെയും മകളാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ജസ്റ്റീന.