ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്ന് രമേശ് ചെന്നിത്തല

Posted on: November 6, 2017 5:25 pm | Last updated: November 7, 2017 at 9:11 am
SHARE

മലപ്പുറം: ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്നും പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ഗെയില്‍ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. സ്ഥലം നഷ്ടപ്പെടുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്നും കലക്ടര്‍ പറഞ്ഞു. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഭൂമി ഏറ്റെടുക്കലിന്റെയും നിര്‍മാണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ജനങ്ങളുടെ ആശങ്ക പരിഹരിക്കുംവരെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് എംഎല്‍എമാരായ പി.ഉബൈദുല്ല, പി.കെ.ബഷീര്‍, എം.ഉമ്മര്‍, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പറഞ്ഞു. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വില്ലേജ് ഓഫിസുകളില്ലാതിരിക്കെ നോട്ടീസ് നല്‍കുന്നത് അപ്രായോഗികമാണെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here