മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ ജോലികള്‍ തുടരും: കലക്ടര്‍

Posted on: November 6, 2017 4:46 pm | Last updated: November 6, 2017 at 8:50 pm
SHARE

മലപ്പുറം : മലപ്പുറം ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. എംഎല്‍എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും അതിനു  പിന്തുണ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അതു പരിഹരിക്കാനും നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പൈപ്പ്‌ലൈന്‍ വരുന്ന സ്ഥലങ്ങളിലില്‍ താമസിക്കുന്നവര്‍ക്ക് ഭൂമി ഏറ്റെടുക്കലും നിര്‍മാണവും വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഗയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുംവരെ ഗയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് എംഎല്‍എമാരായ പി.ഉബൈദുല്ല, പി.കെ.ബഷീര്‍, എം.ഉമ്മര്‍, കെ.െക.ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പറഞ്ഞു.