സെന്‍സെക്‌സ് നേട്ടത്തിലും നിഫ്റ്റി നഷ്ടത്തിലും ക്ലോസ് ചെയ്തു

Posted on: November 6, 2017 4:30 pm | Last updated: November 6, 2017 at 4:30 pm
SHARE

മുംബൈ: സെന്‍സക്‌സ് 45.63 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 0.70 പോയിന്റ് നഷ്ട്ത്തിലും ക്ലോസ് ചെയ്തു.

നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും ഉച്ചയോടെ സെന്‍സെക്‌സ് 100ലേറെ പോയിന്റ് മുന്നിലായിരുന്നു. ക്ലോസ്‌ചെയ്യുന്നതിന്റെ മിനുറ്റുകള്‍ മമ്പാണ് നേട്ടം കുറഞ്ഞത്.

ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, വിപ്രോ, ടിസിഎസ്, ഹിന്‍ഡാല്‍കോ,എസ്ബിഐ, മാരുതി സുസുകി, എച്ഡിഎഫ്‌സി, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ ഭാരതി എയര്‍ടെല്‍ റിലയന്‍സ് ലുപിന്‍ ആക്‌സിഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.