ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’: മമതാ ബാനര്‍ജി

Posted on: November 6, 2017 3:38 pm | Last updated: November 6, 2017 at 3:40 pm
SHARE

കൊല്‍ക്കത്ത: മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജിഎസ്ടി ചരക്കുസേവന നികുതിയല്ല, ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ് ആണെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.

 

ജിഎസ്ടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. തൊഴിലില്ലായ്മ രൂക്ഷമായി. വ്യാപാരികള്‍ക്ക് തിരിച്ചടിയുണ്ടാക്കി. അങ്ങനെ എല്ലാം കൊണ്ടും ജിഎസ്ടി പരാജയമായി മാറി. നോട്ട് നിരോധനം രാജ്യത്തിന് വലിയ ദുരന്തമായിരുന്നു.

നോട്ട് നിരോധനം നടപ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് കറുത്ത ദിനമായി ആചരിക്കുമെന്നും മമത ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here