Connect with us

Kerala

കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നത്: ദേശീയ വനിതാ കമ്മീഷന്‍

Published

|

Last Updated

വൈക്കം: ഹാദിയ വീട്ടില്‍ പൂര്‍ണസുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഹാദിയയെ വീട്ടിലെത്തി കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഹാദിയ കോടതിയില്‍ എത്താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത പരിവര്‍ത്തനമാണ് നടക്കുന്നത്. ഹാദിയ വീട്ടുതടങ്കലിലല്ല. വീട്ടില്‍ സുരക്ഷിതയാണ്. സന്തോഷവതിയായ അവര്‍ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നില്ല. ഹാദിയയുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവര്‍ സ്വന്തം നിലപാട് വ്യക്തമാക്കുമെന്നും രേഖ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഉച്ചക്ക് ഒരു മണിയോടെ ഹാദിയയുടെ വീട്ടിലെത്തിയ രേഖ ശര്‍മ ഒരു മണിക്കൂറോളം ഹാദിയയുമായി സംസാരിച്ചു. ഈ മാസം 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Latest