തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ ആരോപണം: നിയമോപദേശം വരെ കാത്തിരിക്കാന്‍ സിപിഎം തീരുമാനം

Posted on: November 6, 2017 2:19 pm | Last updated: November 6, 2017 at 7:32 pm
SHARE

തിരുവനന്തപുരം: കൈയേറ്റ വിവാദത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള നടപടിയില്‍ എജിയുടെ നിയമോപദേശം വരെ കാത്തിരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. തോമസ് ചാണ്ടി വിഷയം യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചായായില്ല. മന്ത്രിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണെന്നാണ് സിപിഎം നിലപാട്.

അതിനിടെ, മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചത് നെല്‍വയല്‍ നികത്തിയാണെന്ന് ആലപ്പുഴ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.

നികത്തിയത് 2008ന് മുമ്പായതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വലിയകുളം, സീറോ ജട്ടിറോഡിന്റെ നിര്‍മാണത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചവന്നതായും റിപ്പോര്‍ട്ടിലുണ്ട്.