Connect with us

National

മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റം: പ്രധാനമന്ത്രി

Published

|

Last Updated

ചെന്നൈ: മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയില്‍ തമിഴ്പത്രമായ ദിനതന്തിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാം തൂണായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണം. മാധ്യമസ്വാതന്ത്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യമല്ല. ജനകീയ താത്പര്യങ്ങളില്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ബുദ്ധിപൂര്‍വം ഉപയോഗിക്കേണ്ടതുണ്ട്. മഹാത്മാ ഗാന്ധി പത്രങ്ങളെ നാലാം തൂണ്‍ എന്നാണ് വിശേഷിപ്പിച്ചത്. അത് ഒരു ശക്തിയാണ്. പക്ഷേ, ആ അധികാരം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest