Connect with us

National

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ട ശിശുമരണം

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ട മരണം. നാല് ദിവസത്തിനിടെ 58 കുഞ്ഞുങ്ങളാണ് മരിച്ചത്.
ഇതില്‍ 32 കുഞ്ഞുങ്ങള്‍ നവജാതശിശുക്കളാണ്.

കമ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. ആഗസ്റ്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ 70 കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. വന്‍ വിവാദമായ ഈ സംഭവത്തിന് ശേഷവും ആശുപത്രിയില്‍ ശിശുമരണം തുടര്‍ക്കഥയായി.

ഈ വര്‍ഷം ഇതുവരെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ജപ്പാന്‍ ജ്വരം (എന്‍സഫലൈറ്റിസ്) ബാധിച്ച് 1317 പേരാണ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞവര്‍ഷം 621 പേര്‍ മരിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ 32 കുഞ്ഞുങ്ങളാണ് മരിച്ചത്.

---- facebook comment plugin here -----

Latest