Connect with us

Kerala

ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

തൃശൂര്‍: ചാലക്കുടി രാജീവ് കൊലക്കേസിലെ പ്രതിയായ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിനെ കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ചോദ്യം ചെയ്യലില്‍ ഉദയഭാനു നുണകള്‍ ആവര്‍ത്തിക്കുന്നതായും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറയുന്നു.

രാജീവിന്റെ കൊലപാതകം ആദ്യത്തെ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈബദ്ധമാണെന്നായിരുന്നു ഉദയഭാനുവിന്റെ മൊഴി. രാജീവുമായി ഭൂമി ഇടപാടുകളുണ്ടായിരുന്നു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിനായി ചക്കര ജോണിക്കും രഞ്ജിത്തിനും ക്വട്ടേഷന്‍ നല്‍കി. കൊലപാതകം നടത്തിയത് ആദ്യ നാല് പ്രതികളാണ്. ബന്ദിയാക്കാന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും കൊലപ്പെടുത്താന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ഉദയഭാനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.