ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇന്ന് ഹാദിയയെ കാണും

Posted on: November 6, 2017 10:16 am | Last updated: November 6, 2017 at 1:47 pm
SHARE

കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും. നിമിഷ ഫാത്വിമയുടെ അമ്മയേയും രേഖ ശര്‍മ സന്ദര്‍ശിക്കുന്നുണ്ട്.

ഹാദിയയെ ഈ മാസം 27ന് നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടേയും വാദം കേള്‍ക്കുമെന്നും അതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ പിതാവിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.