സഊദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

Posted on: November 6, 2017 10:04 am | Last updated: November 12, 2017 at 8:08 pm

ജിദ്ദ: അസീര്‍ മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സഊദി- യെമന്‍ അതിര്‍ത്തിയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് സഊദി ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍- ഇഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു.

ഡെപ്യൂട്ടി ഗവര്‍ണറും ഉദ്യോഗസ്ഥ സംഘവുമാണ് മരിച്ചത്. പതിവ് പരിശോധന നടത്തവേയാണ് അപകടം. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. ഹൂതി വിമതരുമായി രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്തുണ്ടായ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.