Connect with us

Gulf

നാട്ടോര്‍മയുണര്‍ത്തി സഫാരി തട്ടുകടകള്‍

Published

|

Last Updated

സഫാരിയില്‍ ഒരുക്കിയ നാടന്‍ തട്ടുകടയും ഉന്തുവണ്ടിയും

ദോഹ: നൂറില്‍ പരം നാടന്‍ കേരളീയ വിഭവങ്ങളുമായി അബു ഹമൂര്‍ സഫാരി മാളിലെ തട്ടുകട ശ്രദ്ധയാകര്‍ഷിക്കുന്നു. കേരളത്തിലെ തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് മാളിലെ ഫുഡ് കോര്‍ട്ടില്‍ തട്ടുകട ഒരുക്കിയത്. ഗ്രാമീണ കാഴ്ചകളായ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ ബസ് സ്റ്റോപ്പും ലൈന്‍ കമ്പികളും ഇരു വശങ്ങളിലും പുല്ല് നിറഞ്ഞ ചെറിയ റോഡും തെരുവ് വിളക്കുകളും എണ്‍പതുകളിലെ സിനിമാ പോസ്റ്ററുകളും റേഡിയോ ഗാനങ്ങളും പോസ്റ്റിന്മേല്‍ ഇരിക്കു ചെറിയ കുരുവികളും തുടങ്ങി വോള്‍ട്ടേജ് മീറ്ററുകളില്‍ വരെ പഴമയുടെയും ഗൃഹാതുരത്വത്തിന്റെയും ആവിഷ്‌കാരങ്ങളാണുള്ളത്. എണ്ണപ്പലഹാരങ്ങളും സമാവര്‍ ചായയും തട്ടുകടയിലെ ബെഞ്ചുമുണ്ട്.

ഭക്ഷണം കഴിക്കാനെത്തുവര്‍ മാത്രമല്ല ബസ് സ്റ്റോപ്പിലിരുന്നും ബെഞ്ചിലിരുന്നും ഫോട്ടോയെടുക്കാനും രംഗ സജ്ജീകരണങ്ങള്‍ കാണാനും ഒട്ടേറെപ്പേരാണ് എത്തുന്നത്. തട്ടുകടയില്‍ സ്ഥാപിച്ച “ദയവ് ചെയ്ത കടം പറയരുത്” എന്ന ബോര്‍ഡ് ഉല്ലാസക്കാഴ്ചയുമാണ്. പതിവ് ഹോട്ടല്‍ മെനുകളില്‍ നിന്ന് വിഭിന്നമായി “വിലവവിവരപ്പ”ിക” വരെ സ്ഥാപിച്ചിട്ടുണ്ട്. കപ്പലണ്ടി വറുത്തതും പലഹാരങ്ങളും മറ്റുമായി സഫാരി മാളിനുള്ളില്‍ കറങ്ങിയ ഉന്തുവണ്ടി ഉപഭോക്താക്കളില്‍ കൗതുകം ജനിപ്പിച്ചു.

ഉള്ളിവട, പരിപ്പുവട, ബോണ്ട, ഉന്നക്കായ, പഴം പൊരി, പഴം നിറച്ചത്, സമോസ തുടങ്ങിയ പലഹാരങ്ങളും താറാവ് മപ്പാസ്, താറാവ് വരട്ടിയത്, കാട കനലില്‍ ചുട്ടത്, കോഴിക്കിഴി, ചിക്കന്‍ മണ്ണാര്‍ക്കുടി, വരാല്‍ മപ്പാസ്, കൂന്തല്‍ കുരുമുളക്, കരിമീന്‍ ഇലയില്‍ പൊള്ളിച്ചത്, ആട് കുരുമുളക് പെരളന്‍ തുടങ്ങിയ വിഭവങ്ങളൊരുക്കിയ തട്ടുകട പ്രമോഷന്‍ നവംബര്‍ 15 വരെ സഫാരി മാളിലെ ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡിലും ഫുഡ് കോര്‍ട്ടിലും സല്‍വാ റോഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലും ലഭിക്കും.

 

 

Latest