ഏഷ്യാ കപ്പ് വനിതാ ഹോക്കി കിരീടം ഇന്ത്യക്ക്

Posted on: November 5, 2017 6:23 pm | Last updated: November 6, 2017 at 9:22 am
SHARE

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വനിതാ ഹോക്കി കിരീടം ഇന്ത്യക്ക്. ഷൂട്ടൗട്ടില്‍ എതിരാളികളായ ചൈനയെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ ടീം സാന്നിധ്യം ഉറപ്പിച്ചു.

നിശ്ചിത സമയം കഴിയുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് കടന്നത്. ആദ്യ പകുതിയില്‍ ഇന്ത്യയുടെ നവ്‌ജോത് കൗര്‍ ആണ് ആദ്യം വല കിലുക്കിയത്. 47ാം മിനുട്ടില്‍ ചൈന ഗോള്‍ മടക്കി.

ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പേഅള്‍ ഇരു ടീമുകളും നാല് വീതം ഗോള്‍ നേടി. തുടര്‍ന്ന് സഡന്‍ ഡത്തില്‍ ഇന്ത്യക്ക് വേണ്ടി റാണി ഗോളടിച്ചു. ചൈനയുടെ ശ്രമം പാഴായതോടെ കിരീടം ഇന്ത്യക്ക്.