ഐഎസ് പ്രവര്‍ത്തകനെന്ന് സംശയിക്കുന്നയാള്‍ മുംബൈയില്‍ അറസ്റ്റില്‍

Posted on: November 5, 2017 2:31 pm | Last updated: November 5, 2017 at 2:31 pm
SHARE
അബൂ സെയ്ദ്

ന്യൂഡല്‍ഹി: ഐഎസ് പ്രവര്‍ത്തകനെന്ന് കരുതുന്നയാള്‍ മുംബൈയില്‍ പിടിയിലായി. അബൂ സെയ്ദ് എന്നയാളെയാണ് മുംബൈ വിമാനത്താവളത്തില്‍ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സഊദി അറേബ്യയില്‍ നിന്ന് എത്തിയതായിരുന്നു ഇയാള്‍.

സഊദിയില്‍ താമസിക്കുന്ന ഇയാള്‍ ഐഎസ് പ്രചാരണത്തിനായി സോഷ്യല്‍ മീഡിയാ ഗ്രൂപ്പ് രൂപീകരിക്കുകയും യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സെയ്്ദിനെ ലക്‌നൗവിലേക്ക് കൊണ്ടുപോകും.