ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

Posted on: November 5, 2017 2:26 pm | Last updated: November 5, 2017 at 2:26 pm
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. 139 ശതമാനമായാണ് വര്‍ധന. വര്‍ധന ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. സുപ്രീം കോടതി സെക്രട്ടറി ജനറലിന് കേന്ദ്ര നിയമമന്ത്രാലയമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയില്‍ ഇരിക്കെയാണ് ക്ഷാമബത്ത വര്‍ധന.

കഴിഞ്ഞ മാസമാണ് സെക്രട്ടറി ജനറലിന് ഇക്കാര്യം സംബന്ധിച്ച് നിയമമന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചത്. നിലവില്‍ 136 ശതമാനമുള്ള ഡിഎയാണ് 139 ആയി ഉയര്‍ത്തിയത്. ആറാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ചാണ് വര്‍ധന.

LEAVE A REPLY

Please enter your comment!
Please enter your name here